2015, ജൂലൈ 18, ശനിയാഴ്‌ച

കുടത്തിലടക്കപ്പെട്ട ഭൂതമാണ്‌ ഈ നോവൽ!


- ചത്ത പശുവോ കാളയോ അല്ല  
ജോണി ജെ പ്ലാത്തോട്ടം

          ലേഖനത്തിൽ എഴുതിയതിനപ്പുറം ഒരു വാക്കു പോലും എഴുതേണ്ട എന്നു കരുതിയിരിക്കുമ്പോഴാണ് എന്റെ സ്നേഹിതൻ പയസിന്റെ പ്രതികരണം വരുന്നത്. അദ്ദേഹത്തിന്റെ നിരീക്ഷണത്തിൽ ഒരു വഴിമാറ്റം കണ്ടതുകൊണ്ടാണ് ഇതെഴുതുന്നത്.
           'കേശവന്റെ വിലാപങ്ങളു'ടെ പ്രസക്തി കൂടുകയാണ്.
            ശരിയുത്തരമൊഴികെ ലോകത്തുളള എല്ലാ ഉത്തരങ്ങളും പറയുന്ന കുട്ടിയെപ്പോലെയാണ് നമ്മുടെ മിക്ക അങ്ങ്ഗീകൃത നിരൂപകരും അവരെ പിൻപറ്റുന്ന വായനക്കാരും.യാഥാർത്ഥ വായനാസമൂഹം ഈ നോവൽ വായിച്ചു വിലയിരുത്തുംമുൻപേ ബന്ധപ്പെട്ടവർ ഇതിനെ അനുനയിപ്പിച്ചു കുടത്തിലടച്ചു കളഞ്ഞു.
            കേരളത്തിലെ മാര്ക്സിസ്റ്റ്പാർട്ടിക്ക്  ഈ നോവലിന്റെ നേർവായന എന്നും ഒരു പേടിസ്വപ്നമായിരിക്കും! ഞാൻ ലേഖനമെഴുതിയില്ലെങ്കിൽ മറ്റാരെങ്കിലുംക്ക് എഴുതും. ആരും എഴുതിയില്ലെങ്കിലും ഈ ഭൂതം കുടം ഭേദിച്ചു പുറത്തുവരും.
            ' കേശവന്റെ വിലാപങ്ങൾ'  നോവലിന്റെ അവതാരദൌത്യം മലയാളികൾ തിരിച്ചറിയും!

http://nilapatu.blogspot.in/2015/07/blog-post.html

ഈ പോസ്റ്റ് വായിക്കുന്നതിനുമുമ്പ് http://motivatione-books.blogspot.in/ വായിക്കുക. എല്ലാറ്റിനും ഒരു സമയമുണ്ട് ദാസാ എന്ന നാടോടിക്കാറ്റിലെ വിജയന്റെ വാക്കുകളാണ് ഓര്‍മ്മവരുന്നത്. ആ സമയം സമാഗതമായോ എന്നറിയാന്‍ കാത്തിരിക്കുക.